Wednesday, July 25, 2012

പൊറാട്ട്(Anushtana Kalakal : Porat)

അനുഷ്ഠാന കലകള്‍: പൊറാട്ട്(Anushtana Kalakal : Porat)
മലബാറിലെ ശാലിയ സമുദായാക്കാര്‍ക്കിടയില്‍ കാണുന്ന ഒരു അനുഷ്‌ഠാനകലയും രംഗകലയുമാണ് പൊറാട്ട് അഥവാ ശാലിയ പൊറാട്ട്. മാണിക്യക്കല്ല് എന്ന സ്ഥലത്തിനുവേണ്ടി ഇളങ്കുറ്റി സ്വരൂപവും അള്ളടസ്വരൂപവും നടത്തിയ ഉഗ്രമായ പോരാട്ടങ്ങള്‍ പ്രസിദ്ധമാണ്. ചാമുണ്ഡി, ശ്രീപോര്‍ക്കലി തുടങ്ങിയ ചില തെയ്യങ്ങളുടെ തോറ്റമ്പാട്ടുകളിലും ഈ വസ്തുതയെ കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. ഈ ചരിത്രവസ്തുതയെ അനുസ്‌മരിച്ചുള്ള കലാരൂപമാണ് ശാലിയ പൊറാട്ട്.

 പൂരോത്സവവുമായി ബന്ധപ്പെട്ടാണ് പൊറാട്ട് അരങ്ങേറുന്നത്. ഭഗവതി ക്ഷേത്രങ്ങളില്‍ മീനമാസത്തിലെ കാര്‍ത്തികയിലാണ് പൂരോത്സവത്തിന് തുടക്കം കുറിക്കുന്നത്. പൊറാട്ട് ആഘോഷം തുടങ്ങുന്നത് പിലിക്കോട് തെരുവില്‍ വെച്ചാണ്. പൂരവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങുകളാണ് പൂരമാലയും പൂരംകുളിയും പൂരക്കളിയും പൂവിടലും. നീലേശ്വരത്തും കരിവെള്ളൂരും പൂരംകുളി നാളിനു തലേദിവസവും വെള്ളൂര്‍, കാഞ്ഞങ്ങാട്, വെള്ളിക്കോത്ത്, ഉദുമ എന്നീ പ്രദേശങ്ങളില്‍ പൂരംകുളി ദിവസവും പയ്യന്നൂരില്‍ പൂരംകുളിക്കു ശേഷവുമാണ് ശാലിയ പൊറാട്ട് നടക്കുന്നത്.

വിവിധയിനം സമുദായക്കാര്‍ വേഷങ്ങളായി എവിടെ എത്തുന്നു. ചുവപ്പു മുണ്ടിന്‍മേല്‍ നെയ്ച്ചിങ്ങയുടെ ഓട് അരമണിയായി കെട്ടിയ ആട്ടക്കണം പോതികര്‍ എന്നറിയപ്പെടുന്ന പ്രധാന വേഷക്കാരാണ് ആദ്യം പ്രവേശിക്കുന്നത്. ഇവര്‍ കൂട്ടയില്‍ നിന്നും ഭസ്‌മം വാരി കൂടി നില്‍ക്കുന്ന ജനങ്ങള്‍ക്കുമേല്‍ വിതറി ന്‍ എന്ന ഉരിയാട്ടം നടത്തുന്നു. ഇങ്ങനെ അനുഗ്രഹങ്ങളോ വരങ്ങളോ ശാപങ്ങളോ നല്‍ക്കാത്ത ദൈവരൂപങ്ങളെ മറ്റൊരു അനുഷ്‌ഠാനകലയിലും കണ്ടെത്താനാവില്ല. ദൈവസങ്കല്പത്തെ തന്നെ കീഴ്‌മേല്‍ മറിക്കുന്ന ഒട്ടനവധി സന്ദര്‍ഭങ്ങള്‍ പിന്നീടും ഈ കലാരൂപത്തില്‍ കാണാനാവും.

ആചാര രൂപങ്ങളെ മാറ്റി നിര്‍ത്തിയാല്‍ മണിയാണി, തീയന്‍, വാണിയര്‍, മുസ്ലീം, മുകയന്‍, കൊങ്ങിണി, ചക്ലിയര്‍, ആശാരി, കണിയാന്‍, ചോയിച്ചി, കുശവത്തി തുടങ്ങിയവയാണ് പ്രധാന വേഷങ്ങള്‍. പരിഹസിച്ചും ചിരിപ്പിച്ചും ജനങ്ങളെ പവിത്രീകരിക്കുക എന്നതാണ് ശാലിയപ്പൊറാട്ടിലൂടെ ലക്ഷ്യമിടുന്നത്. സ്വസമുദായത്തിലേയും മറ്റുസമുദായങ്ങളിലേയും ജീവിക്കുന്നവരോ മരിച്ചുപോയവരോ ആയ വ്യക്തികളെയും ഇവര്‍ രൂക്ഷമായ ആക്ഷേപഹാസ്യത്തിനു കഥാപാത്രങ്ങളാക്കുന്നു. സാമൂഹ്യപ്രസക്തി ഉള്ള ഒട്ടനവധി വിഷയങ്ങള്‍ ഇന്നീകളിക്കിടയില്‍ പരാമര്‍ശവിദേയമാകുന്നുണ്ട്.

തിടമ്പു നൃത്തം (Anushtana Kalakal : Thidambu Nritham)

അനുഷ്ഠാന കലകള്‍:തിടമ്പു നൃത്തം

കണ്ണൂര്, കാസര്കോട് ജില്ലകളിലെ സവര്ണ്ണ ക്ഷേത്രങ്ങളില്പ്രചാരത്തിലുള്ള അനുഷ്ഠാന നൃത്തം. ഉത്സവം, പ്രതിഷ്ഠ തുടങ്ങിയ വിശേഷ സന്ദര്ഭങ്ങളിലാണ് ഇത് അരങ്ങേറുക.പ്രധാനമായും കേരള ബ്രാഹ്മണരായ നമ്പൂതിരിമാരും, അമ്പലവാസി വിഭാഗക്കാരായ മാരാന്മാരും ആണ് അവതരിപ്പിക്കുന്നത്. നമ്പൂതിരിമാരുടെ സഹായികളായി നമ്പീശന്‍, വാരിയര്‍ , ഉണ്ണിത്തിരി സമുദായക്കാരും പങ്കുചേരുന്നു.

വാദ്യോപകരണങ്ങളിലെ താളം ആണ്‌ പൂര്‍ണ്ണമായും ഈ കലാരൂപത്തെ‌ നിയന്ത്രിക്കുന്നത്. ശുദ്ധ നൃത്തരൂപമാണ് ഇത്. തിടമ്പു നൃത്തം പൂര്‍ണ്ണമായും ക്ഷേത്രകലയുടെ വിഭാഗത്തില്‍ വരുന്നില്ല. പൂക്കളും മാലകളും കൊണ്ടലങ്കരിച്ച ആരാധനാമൂര്‍ത്തിയുടെ  രൂപത്തെ തിടമ്പ് എന്ന് പറയുന്നു.തിടമ്പ് ശിരസ്സിലേന്തി നൃത്തം നടത്തുന്നു.ശിരസ്സില്‍ തിടമ്പ് സംതുലനം ചെയ്തു നിര്‍ത്താനായി പ്രത്യേക തലപ്പാവ് വെളുത്ത തുണികൊണ്ട് മൂടി പിറകില്‍ കൂര്‍ത്ത അഗ്രത്തോടെ സംവിധാനം ഉണ്ടാകും.ഒരു കൈകൊണ്ട് തിടമ്പ് താങ്ങിപ്പിടിച്ചാണു നര്‍ത്തകര്‍ നൃത്തം ചെയ്യുക. നൃത്താവസാനം ഭക്തരില്‍ നിന്നും നേര്‍ ച്ചപ്പണം ഇവര്‍ സ്വീകരിക്കും. ചെണ്ടയുടെ താളത്തിനനുസരിച്ചാണ് തിടമ്പ് നൃത്തം ചെയ്യുന്നത്.നര്‍ത്തകര്‍ ഞൊറികളുള്ള വസ്ത്രവും ചില സ്ഥലങ്ങളില്‍ പട്ടുകൊണ്ടുള്ള മേലങ്കിയും ധരിച്ചിരിക്കും. ചെവിയിലും കൈകളിലും കഴുത്തിലുമെല്ലാം ആഭരണങ്ങള്‍ ധരിച്ചിരിക്കും. കൂടാതെ അലങ്കരിച്ച തലപ്പാവും ധരിക്കുന്നു.ഉറയല്‍, തകിലടി അടന്ത, ചെമ്പട എന്നിങ്ങനെയായി. പ്രധാന നര്‍ത്തകന് നൃത്തത്തിന് അകമ്പടിയായി അഞ്ചോളം പേരും, രണ്ട് പേര്‍ വിളക്കുകളേന്തുന്നതിനും ഉണ്ടാകും. ക്ഷേത്രത്തിനുള്ളിലും പുറത്തും ഇത് അവതരിപ്പിക്കാറുണ്ട്. 600-700 വര്‍ഷം പഴക്കമുണ്ട്.

അയ്യപ്പന്‍ തിയ്യാട്ട്/അയ്യപ്പന്‍പാട്ട്(Anushtana Kalakal : Ayyappan Thiyatt /Ayyappan Pattu)

അനുഷ്ഠാന കലകള്‍: അയ്യപ്പന്‍ തിയ്യാട്ട്/അയ്യപ്പന്‍പാട്ട്

അയ്യപ്പന്‍പാട്ട്


അയ്യപ്പന്‍ തിയ്യാട്ട്
ഒരു അനുഷ്ഠാന കലയാണ് അയ്യപ്പന്‍ തിയ്യാട്ട്. അയ്യപ്പന്‍കാവുകളിലും കൊട്ടാരങ്ങളിലും ബ്രാഹ്മണാലയങ്ങളിലും തീയാടി നമ്പ്യാര്‍മാര്‍ നടത്തുന്ന അനുഷ്ഠാനകലയാണിത്.അയ്യപ്പനെ പ്രസാദിപ്പിക്കാന്അയ്യപ്പന്കാവുകളിലും മറ്റും തീയ്യാടി നമ്പ്യാന്മാര്നടത്തുന്ന അനുഷ്ഠാനം. ഉത്തരകേരളത്തിലും മധ്യകേരളത്തിലും കാണപ്പെടുന്നു. ചിലയിടങ്ങളില്അയ്യപ്പന്കൂത്തെന്നും അയ്യപ്പന്പാട്ടെന്നും അറിയപ്പെടുന്നു.അയ്യപ്പന്റെ അവതാരരൂപങ്ങളാണ് തീയാട്ട് കളത്തിനുള്ളില്‍ വരയ്ക്കുന്നത്. അഞ്ചടി, മൂന്നടി തുടങ്ങിയ മേളത്തിലുള്ള താളങ്ങളാണ് തീയ്യാടിനും ഉപയോഗിക്കുന്നത്. വെള്ളക്കോടി മുണ്ടുകൊണ്ട് തറ്റുടുത്ത് അതിന് മുകളില്‍ ചുവന്ന പട്ട് ചുറ്റി, നെറ്റിമേല്‍ ചന്ദനവും ഭസ്മവും കുങ്കുമവും പൂശി, കഴുത്തില്‍ തുളസിമാലകളുമണിഞ്ഞാണ് തീയാട്ട് അവതരിപ്പിക്കുന്നയാള്‍ രംഗത്തെത്തുന്നത്.കഥ പറഞ്ഞ് കഴിഞ്ഞതിനു ശേഷം രംഗം വിടുന്നതിന് മുമ്പ് കളം മായ്ച്ച് കളയുക കൂടി ചെയ്യുന്നു.അയ്യപ്പന്‍ തീയാട്ട് ഒരേസമയം ദൈവത്തോടുള്ള പ്രാര്‍ത്ഥനയും ജീവിതത്തിന്‍റെ പ്രശ്നങ്ങളും കഥകളിലൂടെ, പാട്ടുകളിലൂടെ അവതരിപ്പിക്കുന്നു.

തീയാട്ടിന് മുമ്പ് ഇതിന് പന്തല്കെട്ടി അലങ്കരിക്കുന്ന ചടങ്ങുണ്ട്. ഇതിന് കൂറയിടല്എന്നും പറയും. തീയാട്ട് ദിവസം ഉച്ചപ്പൂജ കഴിഞ്ഞാല്ഉച്ചപ്പാട്ട്തുടങ്ങും. അതുകഴിഞ്ഞ് സന്ധ്യയ്ക്ക് മുമ്പ് പഞ്ചവര്ണ്ണപ്പൊടിയില്അയ്യപ്പന്റെ കളം വരക്കുന്നു. സന്ധ്യകൊട്ട്, കളംപൂജ, കളംപാട്ട്, കൂത്ത്, കോമരം, തിരിയുഴിച്ചില്തുടങ്ങിയവയും തുടര്ന്ന് നടക്കും. അയ്യപ്പന്റെ ചരിത്രം അഭിനയിച്ചു കാണിക്കുന്നതാണ് കൂത്ത്. ഇതിന് അയ്യപ്പന്കൂത്തെന്ന് പേരുണ്ട്. ഇത് ഒരു ദിവസം കൊണ്ട് പൂര്ത്തിയാക്കുന്ന സ്ഥലവും 12 ദിവസമെടുക്കുന്ന സ്ഥലവുമുണ്ട്. ഒരു ദിവസം കൊണ്ട് തീരുന്നത് ഉദയാസ്തമയം കൂത്ത്എന്നറിയപ്പെടുന്നു.അയ്യപ്പനെ പ്രസാദിപ്പിക്കാന്അയ്യപ്പന്കാവുകളിലും മറ്റും തീയ്യാടി നമ്പ്യാന്മാര്നടത്തുന്ന അനുഷ്ഠാനം. ഉത്തരകേരളത്തിലും മധ്യകേരളത്തിലും കാണപ്പെടുന്നു. ചിലയിടങ്ങളില്അയ്യപ്പന്കൂത്തെന്നും അയ്യപ്പന്പാട്ടെന്നും അറിയപ്പെടുന്നു.

അയ്യപ്പന്‍പാട്ട്/ശാസ്താം പാട്ട്

കേരളത്തില്‍ അയ്യപ്പഭക്തന്മാര്‍ നടത്തുന്ന ഒരു അനുഷ്ഠാന കലയാണ് ശാസ്താം പാട്ട്. അയ്യപ്പന്‍പാട്ട്, ഉടുക്കുപാട്ട് എന്നീ പേരുകളിലും അറിയപ്പെടുന്നു. ശാസ്താവിന്റെ ജനനത്തിന് മുമ്പുള്ള പന്തളത്ത് രാജാവിന്റെയും കുടുംബത്തിന്റെയും കഥ പാട്ടിലുണ്ട്. ഒപ്പം ദേവാസുരയുദ്ധം, പാലാഴിമഥനം എന്നീ കഥകളും. വാവര്‍ കടുത്ത കായികാഭ്യാസിയും കരുത്തനും പ്രസിദ്ധനുമായിരുന്നു എന്നും ഇതില്‍ പരാമര്‍ശമുണ്ട്.

ഈ കലാപ്രകടനത്തിന് ചുരുങ്ങിയത് അഞ്ച് പേരെങ്ങിലും ഒരു സംഘത്തില്‍ വേണം. എല്ലാവര്‍ക്കും ഉടുക്ക് ഉണ്ടായിരിക്കണം. പന്തലില്‍ പീഠവും നിലവിളക്കും ഗണപതിയൊരുക്കവും വയ്ക്കും. ഗണപതിയെയും സരസ്വതിയെയും സ്തുതിച്ച് പാടിയതിനു ശേഷമേ മറ്റ് ദേവന്മാരെ പറ്റി പാടാവൂ എന്ന നിയമമുണ്ട്. ആദ്യം ഗുരുവിനെ തൊട്ടുതൊഴുത്, ഗണപതിയെ സ്മരിച്ച് ഗണപതി താളം കൊട്ടിയതിന് ശേഷം പാട്ടാരംഭിക്കുന്നു. ഈ പാട്ടുകളെല്ലാം ചിട്ടപ്പെടുത്തിയതായിരിക്കും. പാട്ടിനോടൊപ്പം അയ്യപ്പഭക്തന്മാര്‍ തുള്ളുകയും, ചിലപ്പോള്‍ വിറകിട്ട് കത്തിച്ച് എരിഞ്ഞടങ്ങിയ കനലില്‍ ഇറങ്ങുകയും ചെയ്യും. ഇലത്താളം, ഉടുക്ക് എന്നിവയാണ് വാദ്യോപകരണങ്ങള്‍. രാത്രി കാലങ്ങളില്‍ പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ ശാസ്താം പാട്ട് നടത്തുന്നു.

കുത്തിയോട്ടം(Annshtana Kalakal :Kuthiyottam)

അനുഷ്ഠാനകകലകള്‍: കുത്തിയോട്ടം(Annshtana Kalakal :Kuthiyottam)

 
ദക്ഷിണകേരളത്തിലെ ദേവീക്ഷേത്രങ്ങളിലെയും ഭദ്രകാളീക്ഷേത്രങ്ങളിലെയും ഒരു അനുഷ്ഠാനകലയാണ്‌ കുത്തിയോട്ടം. ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം,ആറ്റുകാല്‍ ഭഗവതി ക്ഷേത്രം തുടങ്ങി പല ക്ഷേത്രങ്ങളിലും കുത്തിയോട്ടം നടത്തിവരുന്നു. ചിറയന്‍ കീഴ്‌,മങ്കൊമ്പ്‌ എന്നിവിടങ്ങളില്‍ കുത്തിയോട്ടം നടത്താറുണ്ട്‌.കുംഭമാസം മുതലാണ്‌ കുത്തിയോട്ടം അരങ്ങേറുന്നത്‌.ഇതു ഭക്തജനങ്ങള്‍ ദേവിക്ക് വഴിപാടായി നടത്തുന്ന ഒന്നാണ്.   ദേവീക്ഷേത്രങ്ങളിലെ ഒരു പ്രധാന വഴിപാടാണ് കുത്തിയോട്ടം. ഭദ്രകാളീക്ഷേത്രങ്ങളില്‍ പണ്ട് നരബലി നല്‍കിയിരുന്നു. അതിന്റെ ഓര്‍മ്മയ്ക്കായി നടത്തുന്ന ആചാരമാണിത്. നാട്ടുകാരായ രണ്ട് ബാലന്മാരെയാണ് ഇതിന് തിരഞ്ഞെടുക്കുക. എട്ടിനും പതിനാലിനും ഇടയിലായിരിക്കും പ്രായം. അവര്‍ക്ക് ഉത്സവത്തിന് കുറച്ചു ദിവസം മുന്‍പ് നൊയമ്പാണ്. വൈകുന്നേരം കുത്തിയോട്ട വഴിപാട് നടത്തുന്ന വീട്ടില്‍ വച്ച് ഇവരെ ചുവടുകള്‍ പരിശീലിപ്പിക്കും. ഉത്സവത്തിന്റെയന്ന് രാവിലെ ഇവരെ അണിയിച്ചൊരുക്കി താളമേളങ്ങളോടെ ചുവടുവച്ച് അമ്പലത്തിലേക്ക് ആനയിക്കും. പട്ടുടുപ്പിച്ച് അതിനു പുറമേ വാഴയില വാട്ടിയത് ഉടുപ്പിക്കും. കണ്ണെഴുതി മുഖത്തെല്ലാം ചുട്ടികുത്തും. മുത്തുക്കുടകളും, താലപ്പൊലിയേന്തിയ കുമാരിമാരും, അലങ്കരിച്ച ഗജവീരന്മാരും അകമ്പടി കാണും. രണ്ടുപേരുടേയും തലയില്‍ തൊപ്പി വച്ച് ഒരു പേനാക്കത്തിയില്‍ കുത്തി നിറുത്തിയ അടയ്ക്ക അതിനുമേലെ രണ്ടുകൈകൊണ്ടും പിടിക്കും. കുത്തിയോട്ടത്തിന്റെ പ്രധാന ചടങ്ങ് ‘ചൂരല്‍ മുറിയല്‍ ‘ ആണ്. വളരെ നേര്‍ത്ത വെള്ളിക്കമ്പി ഈ ബാലന്മാരുടെ ഇടുപ്പിലെ തൊലിയിലൂടെ കുത്തിയിറക്കുന്നതാണ് ചൂരല്‍ മുറിയല്‍ ചടങ്ങ്. ഇടുപ്പിലെ തൊലി നേരത്തെ തന്നെ ആശാന്മാര്‍ കൈവിരലുകള്‍ കൊണ്ട് നേര്‍പ്പിച്ചെടുക്കും. ചൂരല്‍ മുറിഞ്ഞു കഴിഞ്ഞാല്‍ അവിടെ എള്ളിലത്താളികൊണ്ട് ധാരകോരിക്കൊണ്ടെയിരിക്കും. വേദനിക്കാതിരിക്കാനും അണുബാധ ഉണ്ടാവാതിരിക്കാനുമാണിത്. ആ എള്ളിലത്താളി വീണ് ഉടുത്ത പട്ട് നനയാതിരിക്കാനാണ് വാഴയില കൊണ്ട് ഉടുപ്പിക്കുന്നത്. ഘോഷയാത്ര പാട്ടും മേളവും ചുവടുമായി അമ്പലത്തിലെത്തിക്കഴിഞ്ഞാല്‍ ശ്രീകോവിലിനു നേരെ നിന്ന് ചൂരല്‍ എടുത്തുമാറ്റും. ആ സമയത്ത് ഒന്നു രണ്ടുതുള്ളി ചോര ശ്രീകോവിലിന്റെ മുന്‍പില്‍ വീഴും. ഈ ചോരവീഴ്ത്തലാണ് നരബലിക്കു പകരമായി കരുതുന്നത്. ഇതുകഴിഞ്ഞാല്‍ പിന്നെ ഈ കുട്ടികളെ ഒരുപാട് സമ്മാനങ്ങളൊക്കെ കൊടുത്ത് പറഞ്ഞയയ്ക്കും.

കാളിയൂട്ട്(Anushtana Kalakal : Kaliyott)

അനുഷ്ഠാനകലകള്‍ :കാളിയൂട്ട്(Anushtana Kalakal : Kaliyott)

കുംഭ മാസത്തിലെ മൂന്നാമത്തെ വെള്ളിയാഴിച്ച നാളി നടക്കുന്ന ഒരു അനുഷ്ഠാനകലയാണ് കാളിയൂട്ട്,കാളിയും ദാരികനും തമ്മിലുള്ള യുദ്ധമാണ് ഇതിന്റെ ഇതിവൃത്തം.കുംഭ മാസത്തിലെ മൂന്നാമത്തെ വെള്ളിയാഴ്ച ശാര്‍ക്കര ക്ഷേത്രത്തില്‍ നടക്കുന്ന പ്രധാനപ്പെട്ട ഒരു ഉത്സവം ആണ് കാളിയൂട്ട്. ജനങ്ങള്‍ക്ക്‌ ദുരിതങ്ങള്‍ സമ്മാനിച്ച്‌ ജനങ്ങളെ പൊരുതി മുട്ടിച്ചു കൊണ്ടിരുന്ന ധരുകനേ നിഗ്രഹിച്ച്, ജനങ്ങള്‍ക്ക്‌ സമാധാനവും ഐശ്വര്യവും പ്രധാനം ചെയ്യുന്നതാണ് ഇതിന്റെ പൊരുള്‍ .
ഐതിഹ്യം
ഒന്‍പതു ദിവസത്തെ ആചാരനുഷ്ടാനങ്ങളോടെ അത്യധികം ആര്‍ഭാടമായാണ് ഇന്നും കാളിയൂട്ട് നടത്തുന്നത്.കാളിയുട്ടിനു തലേദിവസം ധരുകനേ അനേഷിച്ചു ദേവി എല്ലകരകളിലും പോകുന്ന ചടങ്ങാണ് "മുടിയുഴിച്ചില്‍ "എന്ന് അറിയപെടുന്നത്.കാളിയൂട്ടിന് കുറിപ്പ് കുറിച്ചു കഴിഞ്ഞാല്‍ പിന്നെ ഒമ്പത് ദിവസം സാമൂഹിക അനാചാരങ്ങളെ കളിയാക്കുന്ന പലവിധ കഥകളായി കാളീ നാടകം അരങ്ങേറും. ഓരോ ദിവസവും സമയം കൂട്ടിക്കൂട്ടി ഒമ്പതാം ദിവസം പുലരും വരെ നീളുന്നവിധമാണ് കാളീനാടക ചടങ്ങുകള്‍ നടക്കുക.ക്ഷേത്രമതില്‍ക്കെട്ടിനകത്തുള്ള തുള്ളല്‍ പുരയിലാണ് ഇത് നടക്കുന്നത്.
തിന്മയുടെ അവതാരമായ ദാരികനെ നിഗ്രഹിച്ച് നന്മയുടെ പ്രതിരൂപമായ ദേവി മടങ്ങും. കരകളെ വിറപ്പിച്ച ദാരികനെ കരക്കാരുടെ രക്ഷകയായ ദേവി വധിച്ച് വിജയം ആഘോഷിക്കും.  ക്ഷേത്രക്കുളത്തിന് കിഴക്കുള്ള പറമ്പിന്‍ ആണ് ദേവി-ദാരിക പോരാട്ടത്തിന് പടക്കളം സജ്ജമാക്കുന്നത്. ഇവിടേക്ക് ദാരികനെ വധിക്കാനുറച്ച് ദേവിയെത്തുന്നതോടെയാണ് നിലത്തിന്‍ പോരിന് തുടക്കമാകുന്നത്. കാളിയൂട്ടിന് വേദിയുണരുന്നതോടെ പോര്‍വിളികളുമായി ക്ഷേത്രത്തിനുള്ളിന്‍ നിന്ന് മുടിയേറ്റി ഇളമതിന്‍ കടന്ന് ദേവി അലറിത്തുള്ളിയെത്തും. സംഹാരരുദ്രയായെത്തിയ ദേവിയ ഈ സമയം ഭക്തര്‍ വെറ്റിലയെറിഞ്ഞ് എതിരേന്‍ക്കും.
തോന്‍വളയും കാല്‍ച്ചിലമ്പും വീരപ്പല്ലും ധരിച്ച് ഉഗ്രരൂപിണിയായി ദേവി. കിരീടവും കൈയിന്‍ നീണ്ട വടിയുമേന്തി പരിഹാസഭാവത്തിന്‍ ദാരികനും. പിന്നെ ഇരുവരും പടക്കളത്തിന്‍ പ്രവേശിക്കും. കരകളെ വിറപ്പിച്ച ദാരികനെ കാണുമ്പോള്‍ കാളി രുദ്രയാകും. പോര്‍ക്കളത്തിനിരുവശത്തുമായി കെട്ടിയുയര്‍ത്തിയ പറമ്പുകളിന്‍ നിന്ന് കാളിയും ദാരികനും പോര്‍വിളിക്കും. പടക്കളത്തിലെ പോരിനും പാച്ചിലുകള്‍ക്കുമൊടുവിന്‍ പ്രതീകാത്മകമായി കുലവാഴ വെട്ടി ദേവി ദാരികനെ നിഗ്രഹിക്കും. ഇതോടെ ഭക്തര്‍ ദേവീസ്തുതി മുഴക്കി, അവസാന ചടങ്ങുകളായ മുടിത്താളം തുള്ളലും ദേവിയെ തിരിച്ചാവാഹിക്കലും നടക്കും

സര്‍പ്പം തുള്ളല്‍(Anushtana Kalakal : Sarpam Thullal)

അനുഷ്ഠാനകലകള്‍:ര്‍പ്പം തുള്ളല്‍(Anushtana Kalakal : Sarpam Thullal)



പാമ്പിനെ ദൈവമായി കണക്കാക്കുകയും അവയെ ആരാധിക്കുകയും ചെയ്യുന്ന രീതിയാണ്‌ സര്‍പ്പാരാധന/സര്‍പ്പം തുള്ളല്‍ . പ്രാചീനകലം മുതല്‍ ലോകത്ത് പലയിടങ്ങളിലും ഈ സമ്പ്രദായം നിലനിന്നിരുന്നു. ഇതില്‍ പുരാവൃത്തപരമോ മതപരമോ ആയ ദേവത പ്രതീകം ആയിട്ടാണ് നാഗത്തെ കല്പിച്ചിട്ടുള്ളത്. തനിക്ക് കീഴടങ്ങുകയും നിയന്ത്രിക്കുകയും ചെയ്യാനാവാത്ത പ്രകൃതിശക്തികളേയും ജീവജാലങ്ങളേയും മനുഷ്യന്‍ ആരാധിക്കുകയും പ്രീണിപ്പിക്കാനോ പ്രീതിപ്പെടുത്താനോ ശ്രമിക്കുകയും ചെയ്തതിന്റെ ഭാഗമായിട്ടായിരിക്കണം സര്‍പ്പാരാധനയും,ര്‍പ്പം തുള്ളലിന്റെയും തുടക്കം.നാഗക്ഷേത്രങ്ങളിലും സര്‍പ്പക്കാവുകളിലും , വീട്ടുമുറ്റത്തും സര്‍പ്പം തുള്ളല്‍ എന്ന അനുഷ്ഠാന നൃത്തം നടത്താറുണ്ട്‌. കുരുത്തോല കൊണ്ട് അലങ്കരിച്ച പന്തലിനുള്ളില്‍ സര്‍പ്പത്തിന്റെ കളം വരച്ചാണ് ഇത് അരങ്ങേറുക. പുള്ളുവ ദമ്പതികളുടെ പാട്ടിനും വാദ്യോപകരണ സംഗീതത്തിനുമൊത്ത് പുള്ളുവപ്പിണിയാന്‍ സ്ത്രീ കളത്തിലെത്തി ഉറഞ്ഞാടും. സര്‍പ്പങ്ങളുമായി ബന്ധപ്പെട്ട പ്രബല വിശ്വാസങ്ങളില്‍ സര്‍പ്പം തുള്ളലിന് അഭേദ്യമായ സ്ഥാനം തന്നെയുണ്ട്.പുള്ളോര്‍ക്കുടം, വീണ, ഇലത്താളം എന്നിവ ഉപയോഗിച്ചാണ് പുള്ളുവര്‍ നാഗസ്തുതികള്‍ പാടുന്നത്. 
മണിപ്പന്തലില്‍ വെച്ചാണ് സര്‍പ്പം തുള്ളല്‍  നടത്തുന്നത്. ഈ മണിപ്പന്തലിനു നടുവിലായി‍ കളമെഴുതിയാണ് ഈ കലാരൂപം നടത്തിവരുന്നത്. മണിപ്പന്തല്‍ ഭംഗി വരുത്തിയശേഷം കുരുത്തോലയും 4 ഭാഗത്തായി തൂക്കുവിളക്കും മറ്റു വിളക്കുകളും വെച്ചാണ് കളം വരക്കാന്‍ ആരംഭിക്കുക. നാഗങ്ങളുടെ രൂപമാണ് കളത്തില്‍ വരയ്ക്കാറുള്ളത്. മണിപ്പന്തലിന്റെ നടുവില്‍ നിന്ന് കൃഷ്ണപ്പൊടി ഉപയോഗിച്ചാണ് കളമെഴുത്ത് ആരംഭിക്കുന്നത്. അരിപ്പൊടി, മഞ്ഞള്‍ പൊടി, മഞ്ഞളും ചുണ്ണാമ്പും ചേര്‍ത്തുണ്ടാക്കുന്ന ചുവപ്പ് പൊടി, ഉമി കരിച്ചുണ്ടാക്കുന്ന ഉമിക്കരി, മഞ്ചാടി ഇലകള്‍ ഉണക്കി പൊടിച്ചുണ്ടാക്കുന്ന പച്ചപ്പൊടി എന്നീ പഞ്ചവര്‍ണ്ണപ്പൊടിയാണ് കളമെഴുത്തിന് ഉപയോഗിക്കുന്നത്. നാഗങ്ങളെയും ദേവികളെയും വരക്കാന്‍ തുടങ്ങിയാല്‍ മുഴുവനാക്കിയെ നിറുത്താന്‍ പാടുകയുള്ളൂ എന്നാണ് വിശ്വാസം. വരച്ചു കഴിഞ്ഞാല്‍ മുകളില്‍ ചവിട്ടാന്‍ പാടില്ല. ചിരട്ടയാണ് കളമെഴുത്തിനുള്ള ഉപകരണം. വരക്കുന്നതിന്റെ രീതി അനുസരിച്ച് ചിരട്ടയ്ക്കടിയില്‍ തുളകളിട്ടാണ് ഉപയോഗിക്കുന്നത് .

സംഘക്കളി (Anushtana Kalakal : sangam kali))

അനുഷ്ഠാനകലകള്‍: സംഘക്കളി

കേരളത്തിലെ നമ്പൂതിരിമാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഒരു അനുഷ്ഠാന കലയാണ് സംഘക്കളി
നമ്പൂതിരി സമുദായത്തില്‍പെട്ടവര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഒരു വിനോദമാണിത്.  സ്റ്റേജോ തിരശ്ശീലയോ ഇല്ലാതെ തുറന്ന വേദിയിലാണ് സംഘക്കളി അവതരിപ്പിക്കുക.  കേളി, നാലുപാദം, പാന, ആംഗ്യം, ഹാസ്യം എന്നിവ ചേര്‍ന്നതാണ് ഈ കളി.  പുരാണകഥയോ ദേവസ്തുതിയോ ആയ ഇതിന്റെ പാട്ടില്‍ ഓണക്കാലത്ത് മാവേലി തമ്പുരാന്റെ വര്‍ണ്ണനയാണ് അവതരിപ്പിക്കുക.കേരളത്തിലെ നമ്പൂതിരി ഗൃഹങ്ങളില്‍ വിശേഷാവസരങ്ങളില്‍ അവതരിപ്പിച്ചിരുന്ന കലാരൂപമാണിത്. 'ഉപനയനം, സമാവര്‍ത്തനം, വിവാഹം, ശ്രാദ്ധം എന്നീ ചടങ്ങുകളിലെല്ലാം പണ്ട് സംഘക്കളി അവതരിപ്പിച്ചിരുന്നു. സംഗീതവും നാടകവും ആയോധനകലയുമെല്ലാം സംഘക്കളിയില്‍ സമ്മേളിക്കുന്നുവെന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്ന ഒരു ഘടകം. സോപാനസംഗീതവും കര്‍ണാടകസംഗീതവും ഇടകലര്‍ന്ന സമ്പ്രദായത്തിലുള്ള പാട്ടുകളാണ് കളിയില്‍ ഉപയോഗിക്കുന്നത്. ചെണ്ട, മദ്ദളം, ഇലത്താളം എന്നിവയാണ് വാദ്യങ്ങള്‍. കോതമംഗലത്തെ തൃക്കാരിയൂരാണ് സംഘക്കളിയുടെ ആരംഭമെന്നാണ് ഐതിഹ്യം.

സംഘക്കളി നടത്തുന്നവരെ സ്വീകരിക്കുന്ന കൊട്ടിച്ചകം പൂക്കല്‍, ചെമ്പുകൊട്ടിയാര്‍ക്കല്‍ എന്നിവയെല്ലാം ഇതുമായി ബന്ധപ്പെട്ട ചടങ്ങുകളാണ്. കൊട്ടിപ്പാടിസേവ, ഇന്ന് പ്രചാരത്തിലുള്ള മോണോ ആക്ടിന്റെ ആദിമരൂപമായ വായ്മുറിച്ചുവട്, ആയുധമെടുപ്പ് എന്നിവയെല്ലാം സംഘക്കളിയില്‍ കാണാം.
ള്ളിവാരണപ്പെരുമാള്‍ കേരളം ഭരിച്ചിരുന്ന കാലം.ഒരിക്കല്‍ അദ്ദേഹത്തെ മുഖം കാണിക്കാനെത്തിയ ഏതാനും ഭുദ്ധഭിക്ഷുക്കള്‍ ഭുദ്ധമതത്തെപ്പറ്റി അനേകം കാര്യങ്ങല്‍ പെരുമാളോട്‌ പറഞ്ഞു.അദ്ദേഹത്തിന്‌ ഭുദ്ധമതത്തില്‍ ചേരണമെന്ന്‌ ആഗ്രഹമായി.മാത്രമല്ല,തനിക്കൊപ്പം രാജ്യത്തെ എല്ലാ പ്രജകളും ആ മതത്തില്‍ ചേരണമെന്നൊരു കല്‍പനയും അദ്ദേഹം പുറപ്പെടുവിച്ചു.എല്ലാവരും ഭുദ്ധമതം സ്വീകരിച്ചാല്‍ ക്ഷേത്രങ്ങളുടെ സ്ഥിതി എന്താകും.ബ്രാഹ്മണര്‍ക്കെല്ലാം വലിയ ദുഖമായി.തൃക്കാരിയൂറ്‍ അമ്പലത്തില്‍ അവര്‍ ഒന്നിച്ചുകൂടി.എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചിരുന്ന അവര്‍ക്കു മുന്നില്‍ ഒരു മഹര്‍ഷി പ്രത്യക്ഷപ്പെട്ട്‌ നാലു പാദങ്ങളുള്ള ഒരു മന്ത്രം ഉപദേശിച്ചു.സൂര്യനസ്തമിച്ചാല്‍ ആ മന്ത്രം ചൊല്ലി ദീപപ്രദക്ഷിണം നടത്തണമെന്നു നിര്‍ദേശിച്ച്‌ ദിവ്യന്‍ മറഞ്ഞു.ബ്രാഹ്മണര്‍ അതനുസരിച്ചു.മന്ത്രത്തിണ്റ്റെ ശക്തിയാല്‍ ആറ്‌ പണ്ഡിതശ്രേഷ്ഠന്‍മാര്‍ തൃക്കാരിയൂരില്‍ പ്രത്യക്ഷപ്പെട്ടു.അവര്‍ നേരെ പോയത്‌ പെരുമാളിണ്റ്റെ കൊട്ടാരത്തിലേക്കാണ്‌.അവിടെ ചെന്ന അവര്‍ ബുദ്ധഭിക്ഷുക്കളെ വാദപ്രതിവാദത്തിന്‌ വെല്ലുവിളിച്ചു.തോല്‍ക്കുന്നവരുടെ നാവുമുറിച്ചു നാടുകടത്തണം.അതായിരുന്നു വ്യവസ്ഥ.വാദത്തില്‍ തോറ്റ ബുദ്ധഭിക്ഷുക്കള്‍ നാടിനു പുറത്തായി.പെരുമാള്‍ തണ്റ്റെ കല്‌പന പിന്‍ വലിച്ചു.അതോടെ ബ്രാഹ്മണറ്‍ക്ക്‌ സന്തോഷമായി.നാടിനെ രക്ഷിച്ച ആ മന്ത്രം ജപിച്ചുകൊണ്ട്‌ ദീപം ചുറ്റുന്നത്‌ ഐശ്വര്യത്തിന്‌ കാരണമകുമെന്ന് അവറ്‍ വിശ്വസിച്ചു.അവറ്‍ ആ അനുഷ്ഠാനം തുടരുകയും ചെയ്തു.സംഘക്കളി എന്ന നാടന്‍ കലാരൂപത്തിണ്റ്റെ തുടക്കം അങ്ങനെയായിരുന്നു.യാത്രകളി,പനേങ്കാളി,ശസ്ത്രകളി,ചാത്തിരങ്കം എന്നൊക്കെ സംഘക്കളിക്ക്‌ പേരിണ്ട്‌.'ചാത്തിരര്‌'എന്ന വിഭാഗത്തില്‍പ്പെടുന്ന നമ്പൂതിരിമാരാണ്‌ ആദ്യകാലത്ത്‌ ഈ കലാരൂപം അവതരിപ്പിച്ചിരുന്നത്‌.കലാരൂപം നടക്കുന്ന സ്ഥലത്തെ സത്രസ്ഥലം എന്നാണു വിളിക്കുക.സംഘക്കളിക്ക്‌ അനേകം ചടങ്ങുകളുണ്ട്‌.സത്രസ്ഥലത്തേക്കുള്ള കളിക്കാരുടെ യാത്രയാണ്‌ ആദ്യ ചടങ്ങ്‌.'കൊട്ടിച്ചകം പൂകല്‍'എന്ന് അതിനു പേര്‍.കോഴിക്കോടിനും ആലപ്പുഴയ്ക്കും ഇടയ്ക്കുള്ള പ്രദേശങ്ങളിലാണ്‌ സംഘക്കളിക്ക്‌ കൂടുതല്‍ പ്രചാരമുണ്ടായിരുന്നത്‌.