അനുഷ്ഠാന കലകള്‍: പൊറാട്ട്(Anushtana Kalakal : Porat)
മലബാറിലെ ശാലിയ സമുദായാക്കാര്‍ക്കിടയില്‍ കാണുന്ന ഒരു അനുഷ്‌ഠാനകലയും രംഗകലയുമാണ് പൊറാട്ട് അഥവാ ശാലിയ പൊറാട്ട്. മാണിക്യക്കല്ല് എന്ന സ്ഥലത്തിനുവേണ്ടി ഇളങ്കുറ്റി സ്വരൂപവും അള്ളടസ്വരൂപവും നടത്തിയ ഉഗ്രമായ പോരാട്ടങ്ങള്‍ പ്രസിദ്ധമാണ്. ചാമുണ്ഡി, ശ്രീപോര്‍ക്കലി തുടങ്ങിയ ചില തെയ്യങ്ങളുടെ തോറ്റമ്പാട്ടുകളിലും ഈ വസ്തുതയെ കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. ഈ ചരിത്രവസ്തുതയെ അനുസ്‌മരിച്ചുള്ള കലാരൂപമാണ് ശാലിയ പൊറാട്ട്.
പൂരോത്സവവുമായി ബന്ധപ്പെട്ടാണ് പൊറാട്ട് അരങ്ങേറുന്നത്. ഭഗവതി ക്ഷേത്രങ്ങളില്‍ മീനമാസത്തിലെ കാര്‍ത്തികയിലാണ്
പൂരോത്സവത്തിന് തുടക്കം കുറിക്കുന്നത്. പൊറാട്ട് ആഘോഷം തുടങ്ങുന്നത്
പിലിക്കോട് തെരുവില്‍ വെച്ചാണ്. പൂരവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങുകളാണ്
പൂരമാലയും പൂരംകുളിയും പൂരക്കളിയും പൂവിടലും. നീലേശ്വരത്തും കരിവെള്ളൂരും പൂരംകുളി നാളിനു തലേദിവസവും വെള്ളൂര്‍, കാഞ്ഞങ്ങാട്, വെള്ളിക്കോത്ത്, ഉദുമ എന്നീ പ്രദേശങ്ങളില്‍ പൂരംകുളി ദിവസവും പയ്യന്നൂരില്‍ പൂരംകുളിക്കു ശേഷവുമാണ് ശാലിയ പൊറാട്ട് നടക്കുന്നത്.
വിവിധയിനം സമുദായക്കാര്‍ വേഷങ്ങളായി എവിടെ എത്തുന്നു. ചുവപ്പു മുണ്ടിന്‍മേല്‍ നെയ്ച്ചിങ്ങയുടെ ഓട് അരമണിയായി കെട്ടിയ ആട്ടക്കണം പോതികര്‍ എന്നറിയപ്പെടുന്ന പ്രധാന വേഷക്കാരാണ് ആദ്യം പ്രവേശിക്കുന്നത്. ഇവര്‍ കൂട്ടയില്‍ നിന്നും ഭസ്‌മം വാരി കൂടി നില്‍ക്കുന്ന ജനങ്ങള്‍ക്കുമേല്‍ വിതറി ന്‍
എന്ന ഉരിയാട്ടം നടത്തുന്നു. ഇങ്ങനെ അനുഗ്രഹങ്ങളോ വരങ്ങളോ ശാപങ്ങളോ
നല്‍ക്കാത്ത ദൈവരൂപങ്ങളെ മറ്റൊരു അനുഷ്‌ഠാനകലയിലും കണ്ടെത്താനാവില്ല.
ദൈവസങ്കല്പത്തെ തന്നെ കീഴ്‌മേല്‍ മറിക്കുന്ന ഒട്ടനവധി സന്ദര്‍ഭങ്ങള്‍ പിന്നീടും ഈ
കലാരൂപത്തില്‍ കാണാനാവും.
ആചാര രൂപങ്ങളെ മാറ്റി നിര്‍ത്തിയാല്‍ മണിയാണി, തീയന്‍, വാണിയര്‍, മുസ്ലീം, മുകയന്‍, കൊങ്ങിണി, ചക്ലിയര്‍, ആശാരി, കണിയാന്‍, ചോയിച്ചി, കുശവത്തി
തുടങ്ങിയവയാണ് പ്രധാന വേഷങ്ങള്‍. പരിഹസിച്ചും ചിരിപ്പിച്ചും ജനങ്ങളെ
പവിത്രീകരിക്കുക എന്നതാണ് ശാലിയപ്പൊറാട്ടിലൂടെ ലക്ഷ്യമിടുന്നത്.
സ്വസമുദായത്തിലേയും മറ്റുസമുദായങ്ങളിലേയും ജീവിക്കുന്നവരോ മരിച്ചുപോയവരോ ആയ
വ്യക്തികളെയും ഇവര്‍ രൂക്ഷമായ ആക്ഷേപഹാസ്യത്തിനു കഥാപാത്രങ്ങളാക്കുന്നു.
സാമൂഹ്യപ്രസക്തി ഉള്ള ഒട്ടനവധി വിഷയങ്ങള്‍ ഇന്നീകളിക്കിടയില്‍
പരാമര്‍ശവിദേയമാകുന്നുണ്ട്.