അനുഷ്ഠാന കലകള്‍: അയ്യപ്പന്‍ തിയ്യാട്ട്/അയ്യപ്പന്‍പാട്ട്
അയ്യപ്പന്‍പാട്ട് |
അയ്യപ്പന്‍
തിയ്യാട്ട്
ഒരു അനുഷ്ഠാന കലയാണ് അയ്യപ്പന്‍
തിയ്യാട്ട്. അയ്യപ്പന്‍കാവുകളിലും കൊട്ടാരങ്ങളിലും ബ്രാഹ്മണാലയങ്ങളിലും
തീയാടി നമ്പ്യാര്‍മാര്‍ നടത്തുന്ന അനുഷ്ഠാനകലയാണിത്.അയ്യപ്പനെ പ്രസാദിപ്പിക്കാന്‍ അയ്യപ്പന്‍ കാവുകളിലും മറ്റും തീയ്യാടി നമ്പ്യാന്മാര് നടത്തുന്ന അനുഷ്ഠാനം. ഉത്തരകേരളത്തിലും മധ്യകേരളത്തിലും കാണപ്പെടുന്നു. ചിലയിടങ്ങളില്‍ “അയ്യപ്പന്‍ കൂത്തെ“ന്നും “അയ്യപ്പന്‍ പാട്ടെ“ന്നും അറിയപ്പെടുന്നു.അയ്യപ്പന്റെ അവതാരരൂപങ്ങളാണ്
തീയാട്ട് കളത്തിനുള്ളില്‍ വരയ്ക്കുന്നത്. അഞ്ചടി, മൂന്നടി തുടങ്ങിയ
മേളത്തിലുള്ള താളങ്ങളാണ് തീയ്യാടിനും ഉപയോഗിക്കുന്നത്. വെള്ളക്കോടി
മുണ്ടുകൊണ്ട് തറ്റുടുത്ത് അതിന് മുകളില്‍ ചുവന്ന പട്ട് ചുറ്റി, നെറ്റിമേല്‍
ചന്ദനവും ഭസ്മവും കുങ്കുമവും പൂശി, കഴുത്തില്‍ തുളസിമാലകളുമണിഞ്ഞാണ് തീയാട്ട്
അവതരിപ്പിക്കുന്നയാള്‍ രംഗത്തെത്തുന്നത്.കഥ പറഞ്ഞ് കഴിഞ്ഞതിനു ശേഷം രംഗം
വിടുന്നതിന് മുമ്പ് കളം മായ്ച്ച് കളയുക കൂടി ചെയ്യുന്നു.അയ്യപ്പന്‍ തീയാട്ട്
ഒരേസമയം ദൈവത്തോടുള്ള പ്രാര്‍ത്ഥനയും ജീവിതത്തിന്‍റെ പ്രശ്നങ്ങളും കഥകളിലൂടെ,
പാട്ടുകളിലൂടെ അവതരിപ്പിക്കുന്നു.
തീയാട്ടിന് മുമ്പ് ഇതിന് പന്തല്‍ കെട്ടി അലങ്കരിക്കുന്ന ചടങ്ങുണ്ട്. ഇതിന് “കൂറയിടല്‍” എന്നും പറയും. തീയാട്ട് ദിവസം ഉച്ചപ്പൂജ കഴിഞ്ഞാല്‍ “ഉച്ചപ്പാട്ട്” തുടങ്ങും. അതുകഴിഞ്ഞ് സന്ധ്യയ്ക്ക് മുമ്പ് പഞ്ചവര്‍ണ്ണപ്പൊടിയില്‍ അയ്യപ്പന്റെ കളം വരക്കുന്നു. സന്ധ്യകൊട്ട്, കളംപൂജ, കളംപാട്ട്, കൂത്ത്, കോമരം, തിരിയുഴിച്ചില്‍ തുടങ്ങിയവയും തുടര്ന്ന് നടക്കും. അയ്യപ്പന്റെ ചരിത്രം അഭിനയിച്ചു കാണിക്കുന്നതാണ് കൂത്ത്. ഇതിന് “അയ്യപ്പന്‍ കൂത്തെ“ന്ന് പേരുണ്ട്. ഇത് ഒരു ദിവസം കൊണ്ട് പൂര്ത്തിയാക്കുന്ന സ്ഥലവും 12 ദിവസമെടുക്കുന്ന സ്ഥലവുമുണ്ട്. ഒരു ദിവസം കൊണ്ട് തീരുന്നത് “ഉദയാസ്തമയം കൂത്ത്” എന്നറിയപ്പെടുന്നു.അയ്യപ്പനെ പ്രസാദിപ്പിക്കാന്‍ അയ്യപ്പന്‍ കാവുകളിലും മറ്റും തീയ്യാടി നമ്പ്യാന്മാര് നടത്തുന്ന അനുഷ്ഠാനം. ഉത്തരകേരളത്തിലും മധ്യകേരളത്തിലും കാണപ്പെടുന്നു. ചിലയിടങ്ങളില്‍ “അയ്യപ്പന്‍ കൂത്തെ“ന്നും “അയ്യപ്പന്‍ പാട്ടെ“ന്നും അറിയപ്പെടുന്നു.
അയ്യപ്പന്‍പാട്ട്/ശാസ്താം പാട്ട്
കേരളത്തില്‍ അയ്യപ്പഭക്തന്മാര്‍ നടത്തുന്ന ഒരു അനുഷ്ഠാന കലയാണ് ശാസ്താം പാട്ട്. അയ്യപ്പന്‍പാട്ട്, ഉടുക്കുപാട്ട് എന്നീ പേരുകളിലും അറിയപ്പെടുന്നു. ശാസ്താവിന്റെ ജനനത്തിന് മുമ്പുള്ള പന്തളത്ത് രാജാവിന്റെയും കുടുംബത്തിന്റെയും കഥ പാട്ടിലുണ്ട്. ഒപ്പം ദേവാസുരയുദ്ധം, പാലാഴിമഥനം എന്നീ കഥകളും. വാവര്‍ കടുത്ത കായികാഭ്യാസിയും കരുത്തനും പ്രസിദ്ധനുമായിരുന്നു എന്നും ഇതില്‍ പരാമര്‍ശമുണ്ട്.
ഈ കലാപ്രകടനത്തിന് ചുരുങ്ങിയത് അഞ്ച് പേരെങ്ങിലും ഒരു സംഘത്തില്‍ വേണം. എല്ലാവര്‍ക്കും ഉടുക്ക് ഉണ്ടായിരിക്കണം. പന്തലില്‍ പീഠവും നിലവിളക്കും ഗണപതിയൊരുക്കവും വയ്ക്കും. ഗണപതിയെയും സരസ്വതിയെയും
സ്തുതിച്ച് പാടിയതിനു ശേഷമേ മറ്റ് ദേവന്മാരെ പറ്റി പാടാവൂ എന്ന
നിയമമുണ്ട്. ആദ്യം ഗുരുവിനെ തൊട്ടുതൊഴുത്, ഗണപതിയെ സ്മരിച്ച് ഗണപതി താളം
കൊട്ടിയതിന് ശേഷം പാട്ടാരംഭിക്കുന്നു. ഈ പാട്ടുകളെല്ലാം
ചിട്ടപ്പെടുത്തിയതായിരിക്കും. പാട്ടിനോടൊപ്പം അയ്യപ്പഭക്തന്മാര്‍ തുള്ളുകയും,
ചിലപ്പോള്‍ വിറകിട്ട് കത്തിച്ച് എരിഞ്ഞടങ്ങിയ കനലില്‍ ഇറങ്ങുകയും ചെയ്യും. ഇലത്താളം, ഉടുക്ക് എന്നിവയാണ് വാദ്യോപകരണങ്ങള്‍. രാത്രി കാലങ്ങളില്‍ പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ ശാസ്താം പാട്ട് നടത്തുന്നു.
congrts anand
ReplyDelete