Pages

Wednesday, July 25, 2012

സര്‍പ്പം തുള്ളല്‍(Anushtana Kalakal : Sarpam Thullal)

അനുഷ്ഠാനകലകള്‍:ര്‍പ്പം തുള്ളല്‍(Anushtana Kalakal : Sarpam Thullal)



പാമ്പിനെ ദൈവമായി കണക്കാക്കുകയും അവയെ ആരാധിക്കുകയും ചെയ്യുന്ന രീതിയാണ്‌ സര്‍പ്പാരാധന/സര്‍പ്പം തുള്ളല്‍ . പ്രാചീനകലം മുതല്‍ ലോകത്ത് പലയിടങ്ങളിലും ഈ സമ്പ്രദായം നിലനിന്നിരുന്നു. ഇതില്‍ പുരാവൃത്തപരമോ മതപരമോ ആയ ദേവത പ്രതീകം ആയിട്ടാണ് നാഗത്തെ കല്പിച്ചിട്ടുള്ളത്. തനിക്ക് കീഴടങ്ങുകയും നിയന്ത്രിക്കുകയും ചെയ്യാനാവാത്ത പ്രകൃതിശക്തികളേയും ജീവജാലങ്ങളേയും മനുഷ്യന്‍ ആരാധിക്കുകയും പ്രീണിപ്പിക്കാനോ പ്രീതിപ്പെടുത്താനോ ശ്രമിക്കുകയും ചെയ്തതിന്റെ ഭാഗമായിട്ടായിരിക്കണം സര്‍പ്പാരാധനയും,ര്‍പ്പം തുള്ളലിന്റെയും തുടക്കം.നാഗക്ഷേത്രങ്ങളിലും സര്‍പ്പക്കാവുകളിലും , വീട്ടുമുറ്റത്തും സര്‍പ്പം തുള്ളല്‍ എന്ന അനുഷ്ഠാന നൃത്തം നടത്താറുണ്ട്‌. കുരുത്തോല കൊണ്ട് അലങ്കരിച്ച പന്തലിനുള്ളില്‍ സര്‍പ്പത്തിന്റെ കളം വരച്ചാണ് ഇത് അരങ്ങേറുക. പുള്ളുവ ദമ്പതികളുടെ പാട്ടിനും വാദ്യോപകരണ സംഗീതത്തിനുമൊത്ത് പുള്ളുവപ്പിണിയാന്‍ സ്ത്രീ കളത്തിലെത്തി ഉറഞ്ഞാടും. സര്‍പ്പങ്ങളുമായി ബന്ധപ്പെട്ട പ്രബല വിശ്വാസങ്ങളില്‍ സര്‍പ്പം തുള്ളലിന് അഭേദ്യമായ സ്ഥാനം തന്നെയുണ്ട്.പുള്ളോര്‍ക്കുടം, വീണ, ഇലത്താളം എന്നിവ ഉപയോഗിച്ചാണ് പുള്ളുവര്‍ നാഗസ്തുതികള്‍ പാടുന്നത്. 
മണിപ്പന്തലില്‍ വെച്ചാണ് സര്‍പ്പം തുള്ളല്‍  നടത്തുന്നത്. ഈ മണിപ്പന്തലിനു നടുവിലായി‍ കളമെഴുതിയാണ് ഈ കലാരൂപം നടത്തിവരുന്നത്. മണിപ്പന്തല്‍ ഭംഗി വരുത്തിയശേഷം കുരുത്തോലയും 4 ഭാഗത്തായി തൂക്കുവിളക്കും മറ്റു വിളക്കുകളും വെച്ചാണ് കളം വരക്കാന്‍ ആരംഭിക്കുക. നാഗങ്ങളുടെ രൂപമാണ് കളത്തില്‍ വരയ്ക്കാറുള്ളത്. മണിപ്പന്തലിന്റെ നടുവില്‍ നിന്ന് കൃഷ്ണപ്പൊടി ഉപയോഗിച്ചാണ് കളമെഴുത്ത് ആരംഭിക്കുന്നത്. അരിപ്പൊടി, മഞ്ഞള്‍ പൊടി, മഞ്ഞളും ചുണ്ണാമ്പും ചേര്‍ത്തുണ്ടാക്കുന്ന ചുവപ്പ് പൊടി, ഉമി കരിച്ചുണ്ടാക്കുന്ന ഉമിക്കരി, മഞ്ചാടി ഇലകള്‍ ഉണക്കി പൊടിച്ചുണ്ടാക്കുന്ന പച്ചപ്പൊടി എന്നീ പഞ്ചവര്‍ണ്ണപ്പൊടിയാണ് കളമെഴുത്തിന് ഉപയോഗിക്കുന്നത്. നാഗങ്ങളെയും ദേവികളെയും വരക്കാന്‍ തുടങ്ങിയാല്‍ മുഴുവനാക്കിയെ നിറുത്താന്‍ പാടുകയുള്ളൂ എന്നാണ് വിശ്വാസം. വരച്ചു കഴിഞ്ഞാല്‍ മുകളില്‍ ചവിട്ടാന്‍ പാടില്ല. ചിരട്ടയാണ് കളമെഴുത്തിനുള്ള ഉപകരണം. വരക്കുന്നതിന്റെ രീതി അനുസരിച്ച് ചിരട്ടയ്ക്കടിയില്‍ തുളകളിട്ടാണ് ഉപയോഗിക്കുന്നത് .

2 comments: